Times Kerala

മലയാളസിനിമാ ചരിത്രത്തിൽ ആദ്യം; 153 ഫാൻസ് ഷോകളുമായി വില്ലൻ

 

മോഹൻലാൽ ചിത്രം വില്ലന്‍റെ അഡ്വാൻസ് ബുക്കിംഗിൽ റെക്കോർഡ് നേട്ടം. ബി. ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ടിക്കറ്റുകൾ ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തീർന്നിരിക്കുകയാണ്. ചിത്രത്തിനായി 153 ഫാൻസ് ഷോകളാണ് ഒരുങ്ങുന്നത്. റെക്കോർഡ് കളക്ഷൻ നേടിയ പുലിമുരുകന് 125 ഫാൻസ് ഷോകളാണ് നടത്തിയത്.
മോഹൻലാലിനൊപ്പം മഞ്ജു വാര്യർ,വിശാൽ,ശ്രീകാന്ത്, ഹൻസിക, ചെമ്പൻ വിനോദ് ജോസ്, അജു വർഗീസ് , റാഷി ഖന്ന തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. റോക്ക് ലൈൻ വെങ്കിടേഷ് നിർമ്മിക്കുന്ന ചിത്രം ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് വിറ്റതിലൂടെ മാത്രം നേടിയത് മൂന്ന് കോടി രൂപയാണ്. ബി.ഉണ്ണികൃഷ്ണൻ മോഹൻലാൽ കൂട്ടികെട്ടിൽ പിറക്കുന്ന നാലാമത്തെ ചിത്രമാണിത്.

Related Topics

Share this story