Times Kerala

അയൽവാസിയായ വീട്ടമ്മയുടെ കുളിമുറിക്ക് ദ്വാരമുണ്ടാക്കി ക്യാമറ വച്ച 19കാരൻ പിടിയില്‍

 

മലയാലപ്പുഴ :അയൽ വാസിയായ വീട്ടമ്മയുടെ കുളിമുറിയിലെ ഭിത്തിയില്‍  ദ്വാരം ഉണ്ടാക്കി മൊബൈൽ ക്യാമറ വച്ച് ദൃശ്യങ്ങള്‍ ചിത്രാകരിക്കാന്‍ ശ്രമിച്ച  19കാരനെ നാട്ടുകാർ പൊക്കി പോലീസിൽ ഏല്പ്പിച്ചു.

പരുത്യാനിക്കൽ സ്വദേശിയുടെ വീട്ടുപരിസരത്തുള്ള കുളിമുറിക്ക് പുറത്തുനിന്നും പ്രദേശവാസിയായ അനന്ദു (19)വിനെ നാട്ടുകാർ പിടികൂടുന്നത്.

അനന്ദു നേരത്തേ തന്നെ ക്യാമറ വയ്ക്കാനുള്ള ദ്വാരം കുളിമുറിക്ക് ഉണ്ടാക്കി വയ്ച്ചിരുന്നു. വീടിന്റെ ഉള്ളിലേ കുളിമുറിക്ക് പുറം ഭിത്തി തുരന്നാണ്‌ ദ്വാരം ഉണ്ടാക്കിയത്. തുടർന്ന് വീട്ടമ്മ കുളിക്കാൻ കയറുന്ന വൈകിട്ട് സമയത്ത് അനന്ദു പുറത്ത് പതിയിരിക്കുകയായിരുന്നു. ക്യാമറ  കണ്ട വീട്ടമ്മ നിലവിളിച്ചു. ഓടി കൂടിയ നാട്ടുകാർ കുളിമുറിക്ക് സമീപത്തുനിന്നും പതുങ്ങി നിന്ന പയ്യനേ ക്യാമറയുമായി പിടികൂടുകയായിരുന്നു.

ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഫോൺ വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. സിഐ ടി. ബിജു, മലയാലപ്പുഴ എസ്ഐ ടി.ഡി. പ്രജീഷ്, എഎസ്ഐമാരായ സണ്ണിക്കുട്ടി, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Topics

Share this story