Times Kerala

മദ്യപാനത്തിനിടെ വാക്കേറ്റം: വെട്ടേറ്റ് ഒരാള്‍ ആശുപത്രിയില്‍

 

കൊല്ലം: അഞ്ചലില്‍ മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്ന് വെട്ടേറ്റ നിലയില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ സംഭവസ്ഥലത്ത് നിന്നും പൊലിസ് കസ്റ്റഡിയിലെടുത്തു. പത്തനാപുരം മഞ്ചളളൂര്‍ വിഷ്ണുഭവനില്‍ വിഷ്ണു (30) വിനെയാണ് കഴുത്തില്‍ വെട്ടേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചല്‍ തഴമേല്‍ സ്വദേശികളായ മാധവന്‍ പിള്ള ( 45 ) ബാബു (32) പനയഞ്ചേരി സ്വദേശി ഷാജി (30) എന്നിവരാണ് പൊലിസ് കസ്റ്റഡിയിലുള്ളത്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെ അഞ്ചല്‍ ചന്തമുക്കിലായിരുന്നു സംഭവം. നിര്‍മ്മാണത്തൊഴിലാളികളായ ഇവര്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്നുണ്ടായ ആക്രമണത്തിലാണ് വിഷ്ണുവിന് വെട്ടേറ്റതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Related Topics

Share this story