Nature

സിവിൽ സർവീസ് പരിശീലനം

കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമായി തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റിൽ സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. താൽപര്യമുള്ള തൊഴിലാളികളുടെ മക്കളും ആശ്രിതരും വിദ്യാഭ്യാസം, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന രേഖകളും, ക്ഷേമനിധി ഓഫീസിൽ നിന്നും ലഭിക്കുന്ന ബന്ധുത്വ സർട്ടിഫിക്കറ്റും സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ്, നാലാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ. തിരുവനന്തപുരം 33, എന്ന വിലാസത്തിൽ ഡിസംബർ പത്തിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484-2441945.

You might also like

Comments are closed.