Times Kerala

ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ കെഎഎസ് പരിശീലനം

 
ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ കെഎഎസ് പരിശീലനം

ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കൊടുങ്ങല്ലൂർ കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്‌സിൽ ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. താൽപര്യമുളളവർ അപേക്ഷയോടൊപ്പം എല്ലാ സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ കാർഡിന്റെയും പകർപ്പും രണ്ട് ഫോട്ടോയും ഡിസംബർ ഒന്നിനകം നൽകണം. ഫോൺ: 0480-2804859, 9400976839, 9037902372.

Related Topics

Share this story