Times Kerala

രഞ്ജിയിൽ കേരളത്തിന് തോൽവി

 

നഡിയാഡ്: രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളം ഗുജറാത്തിനോട് നാല് വിക്കറ്റിന് തോറ്റു. ആദ്യ മത്സരത്തിൽ ജാർഖണ്ടിനെ തോൽപ്പിച്ച ആത്മവിശ്വാസവുമായി എത്തിയ കേരളത്തിന് രണ്ടാം മത്സരത്തിലെ തോൽവി കനത്ത തിരിച്ചടിയായി. ജയിക്കാൻ രണ്ടാം ഇന്നിംഗ്സിൽ 105 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 30 റണ്‍സ് നേടിയ പ്രിയങ്ക് പഞ്ചലാണ് ടോപ്പ് സ്കോറർ. 18 റണ്‍സോടെ ക്യാപ്റ്റൻ പാർഥിവ് പട്ടേലും 11 റണ്‍സോടെ ചിരാക് ഗാന്ധിയും പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും രണ്ടു വീതം വിക്കറ്റുകൾ നേടി.

Related Topics

Share this story