മനില: ഇസ്ലാമിക് സ്റ്റേറ്റിന്റെ തെക്കനേഷ്യാ തലവൻ ഇസ്നിലോൺ ഹാപ്പിലോണി(51)നെ ഏറ്റുമുട്ടലിൽ വധിച്ചതായി ഫിലിപ്പീൻസിലെ പ്രതിരോധ സെക്രട്ടറി ഡൽഫിൻ ലോറൻസാന അറിയിച്ചു. കൊടുംഭീകരനായ ഇയാളെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 50 ലക്ഷം ഡോളർ ഇനാം അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
ഐഎസ് തെക്കനേഷ്യയുടെ തലസ്ഥാനമാക്കാൻ ശ്രമിക്കുന്ന മരാവിയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഹാപ്പിലോൺ വധിക്കപ്പെട്ടത്. മറ്റൊരു നേതാവ് ഒമർ മൗതെയും വധിക്കപ്പെട്ടു.