Times Kerala

ഹര്‍ത്താലിന് സംസ്ഥാന വ്യാപകമായി കടതുറക്കാന്‍ ആഹ്വാനം ചെയ്ത ടി.നസുറുദ്ദീന്‍ സ്വന്തം കട തുറന്നില്ല

 

കോഴിക്കോട് : സംസ്ഥാനത്ത് യു.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യമാണെന്നും വ്യാപാരി വ്യവസായ ഏകോപന സമിതി ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നില്ലെന്നും കടകളെല്ലാം തുറന്ന് പ്രവര്‍ത്തിക്കുമെന്നും ആഹ്വാനം ചെയ്ത  വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസുറുദ്ദീന്‍ ഇന്ന് അദ്ദേഹത്തിന്റെ കട തുറന്നില്ല. കോഴിക്കോട് മിഠായിത്തെരുവില്‍ പ്രവര്‍ത്തിക്കുന്ന നസുറുദ്ദീന്റെ കട ഇന്ന് പൂര്‍ണ്ണമായും അടഞ്ഞു കിടന്നു.കോഴിക്കോട്ടെ കട കമ്പോളങ്ങള്‍ എല്ലാം തന്നെ അടഞ്ഞു കിടക്കുകയാണ്. നസുറുദ്ദീന്റെ കടയുടെ ഷട്ടര്‍ ഉയര്‍ന്നില്ലെന്ന വാര്‍ത്ത പരന്നതോടെ കെ.എസ്.യു പ്രവര്‍ത്തകര്‍ മിഠായിത്തെരുവിലെത്തി. തുടര്‍ന്ന് വ്യാപാരി നേതാവിന്റെ കടയുടെ ഷട്ടറുകള്‍ മുഴുവന്‍ അഭിവാദ്യ പോസ്റ്ററുകളും പതിച്ചു.

Related Topics

Share this story