Times Kerala

പുരുഷന്മാരെ മാത്രം ആക്രമിക്കുന്ന യുവതിയുടെ പ്രേതം;പുറത്തിറങ്ങാനാകാതെ ഒരു ഗ്രാമത്തിലെ പുരുഷന്മാര്‍

 

ഹൈദരാബാദ് : തെലുങ്കാനയിലെ കാസിഗുഡയിലെ ഗ്രാമത്തില്‍ പുരുഷന്മാര്‍ക്ക് സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ തന്നെ പേടിയാണ്. കാരണം, ഈ ഗ്രാമത്തിലെ പുരുഷന്മാരെ മാത്രം തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നത് ഒരു സ്ത്രീയുടെ പ്രേതമാണ്. അതുകൊണ്ട് തന്നെ പുരുഷന്‍മാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇവിടെയെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

പ്രേതത്തെ പേടിച്ച് ഒരു കൂട്ടം ആളുകള്‍ ഇവിടെ നിന്ന് നാടുവിടുകയും ചെയ്തു. ഒന്നുകില്‍ പ്രേതം അല്ലെങ്കില്‍ തങ്ങള്‍ എന്ന നിലപാടാണ് ഗ്രാമത്തില്‍ നിന്ന് നാടുവിട്ടവര്‍ക്ക്.
പ്രേതത്തില്‍ നിന്ന് ഗ്രാമത്തിന് മോചനം കിട്ടിയാലേ തിരിച്ച് വരൂ എന്നാണ് ഇവര്‍ പറയുന്നത്.ഇത്തരം ഒരു പ്രേത കഥയ്ക്ക് പിന്നിലെ കാരണം ഗ്രാമത്തിലുണ്ടായ മൂന്ന് മരണമാണ്. രണ്ട് സഹോദരങ്ങളും മറ്റൊരാളും മൂന്ന് മാസങ്ങളിലായി കൊല്ലപ്പെട്ടു. ഇവരുടെ മരണത്തിന് പിന്നില്‍ ഒരു സ്ത്രീയുടെ പ്രേതമാണെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

തുടര്‍ന്ന് ഗ്രാമം ഉപേക്ഷിച്ച് പലരും ജീവനും കൊണ്ടോടി. ഇന്നും ഇവിടെ സൂര്യന്‍ അസ്തമിച്ചാല്‍ ആളുകള്‍ വീടിന് വെളിയില്‍ ഇറങ്ങില്ലത്രേ. പകല്‍ നല്ല വെളിച്ചം വീണതിന് ശേഷം മാത്രം പുറത്തേക്ക് പോകും. എന്നാല്‍ സ്ത്രീകളെ പ്രേതം ആക്രമിക്കാറില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

Related Topics

Share this story