Times Kerala

സ​ഹ​ക​ളി​ക്കാ​ര​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഗോ​ളിക്ക് ദാരുണാന്ത്യം

 

ജ​ക്കാ​ർ​ത്ത: ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ ഗ്രൗ​ണ്ടി​ൽ സ​ഹ​ക​ളി​ക്കാ​ര​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഗോ​ളി മ​രി​ച്ചു. ഇ​ന്തൊ​നേ​ഷ്യ​ൻ ഗോ​ൾ​കീ​പ്പ​റാ​യ ഖൊ​യ്റു​ൾ ഹു​ദ​യാ​ണു മ​രി​ച്ച​ത്.

തെ​ക്ക​ൻ ജാ​വ​യി​ലെ സു​ർ​ജ​യ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഇ​ന്തൊ​നേ​ഷ്യ​ൻ സൂ​പ്പ​ർ​ലീ​ഗ് മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു ദാ​രു​ണ​സം​ഭ​വം. സെ​മം​ഗ് പ​ഡാം​ഗി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ ഒ​ന്നാം പ​കു​തി അ​വ​സാ​നി​ക്കാ​നി​രി​ക്കെ ടീ​മം​ഗ​മാ​യ ഡി​ഫ​ൻ​ഡ​ർ റാ​മോ​ണ്‍ റോ​ഡ്രി​ഗ​സു​മാ​യി ഹു​ദ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡ്രി​ഗ​സി​ന്‍റെ മു​ട്ട് ഹു​ദ​യു​ടെ പി​ൻ​ക​ഴു​ത്തി​ൽ ഇ​ടി​ച്ചു. ഗ്രൗ​ണ്ടി​ൽ കു​നി​ഞ്ഞി​രു​ന്ന ഹു​ദ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related Topics

Share this story