കറിയിൽ നിലക്കടല: ഇന്ത്യക്കാരന് പിഴ 2,300 പൗണ്ട്
Oct 15, 2017, 11:33 IST
ലണ്ടൻ: നിലക്കടലയില്ലെന്ന ഉറപ്പോടെ വിളമ്പിയ ചിക്കൻ കോർമ കറിയിൽ നിലക്കടല കണ്ടെത്തിയതിന്റെ പേരിൽ ഇന്ത്യൻ റസ്റ്ററന്റ് ഉടമയ്ക്ക് പിഴ. 2300 പൗണ്ട് പിഴയടക്കാനാണ് നിർദേശം.
ബംഗ്ലാദേശ് സ്വദേശിയായ മൊഹമ്മദ് ഉദ്ദിനാണ് നിലക്കടലയിൽ കുടുങ്ങിയത്. ഗ്രിംസ്ബിയിൽ മസാല ഇന്ത്യൻ എന്ന ഇന്ത്യൻ റസ്റ്ററന്റാണ് മൊഹമ്മദ് നടത്തിയിരുന്നത്. നിലക്കടല അലർജിയുണ്ടാക്കിയെന്ന പരാതിയെ തുടർന്നാണ് നടപടി.2016ൽ ഉപഭോക്താവ് നൽകിയ പരാതിയിലാണ് കോടതി വിധി.ഭക്ഷണത്തിന്റെ സാംപിൾ പരിശോധിച്ചപ്പോഴാണ് 6.8 മില്ലിഗ്രാം നിലക്കടലയുടെ അംശം കണ്ടെത്തിയത്.