Times Kerala

ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്- 3 വിക്ഷേപിച്ചു

 
ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്- 3 വിക്ഷേപിച്ചു

ബംഗളൂരു: ഭൗമ നിരീക്ഷണത്തിന്റെ ഭാഗമായി വികസിപ്പിച്ച അത്യാധുനിക കാര്‍ട്ടോസാറ്റ് -3 വിക്ഷേപിച്ചു. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് കാര്‍ട്ടോസാറ്റ് വിക്ഷേപിച്ചത്‌. പിഎസ് എല്‍ വിയുടെ 49-ാമത് വിക്ഷേപണമാണ് ഇത്. അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളെയും കാര്‍ട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചു. 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുന്ന ഐ.എസ്.ആര്‍.ഒ.യുടെ നിര്‍ണായക വിക്ഷേപണം കൂടിയാണിത്.

Related Topics

Share this story