Times Kerala

പാക് മാധ്യമ പ്രവര്‍ത്തകയെ വെടിവെച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

 
പാക് മാധ്യമ പ്രവര്‍ത്തകയെ വെടിവെച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ലാഹോര്‍: വനിതാ ജേര്‍ണലിസ്റ്റിനെ വെടിവച്ചുകൊന്ന കേസില്‍ ഭര്‍ത്താവിനെതിരേ ലാഹോര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലാഹോറിലെ ഒരു ഉര്‍ദു പത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഉരൂജ് ഇക്ബാലാണു തിങ്കളാഴ്ച വെടിയേറ്റു മരിച്ചത്. ജോലി രാജിവയ്ക്കാന്‍ ഉരൂജ് വിസമ്മതിച്ചതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചതെന്നു പറയപ്പെടുന്നു.

ഭര്‍ത്താവ് ദിലാവര്‍ അലി മറ്റൊരു ഉര്‍ദു പത്രത്തിലെ ജീവനക്കാരനാണ്. അലിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍ ദോസ്ത് മുഹമ്മദ് പറഞ്ഞു. ഏഴു മാസം മുന്പായിരുന്നു ഇവരുടെ വിവാഹം.

Related Topics

Share this story