Times Kerala

സ്വര്‍ണ വില കൂടി

 

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വ്യാഴാഴ്ച പവന് 120 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് ഇന്നും വില കൂടിയത്. പവന് 22,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Related Topics

Share this story