‘മാമാങ്കം’; ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
Nov 26, 2019, 12:18 IST
മമ്മൂട്ടി നായകനാകുന്ന ‘ മാമാങ്ക’ത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു . എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്. വേണു കുന്നപ്പിള്ളി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.ചിത്രം ഡിസംബര്‍ 12ന് തീയേറ്ററുകളിലെത്തും .
ഹിന്ദി, തെലുഗ്, തമിഴ് എന്നീ ഭാഷകളിലും ഒരേ ദിവസം ചിത്രം റിലീസ് ചെയ്യും. ഉണ്ണി മുകുന്ദന്, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.