Times Kerala

ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്: തീം സോങ്ങ് പുറത്തിറങ്ങി

 
ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്: തീം സോങ്ങ് പുറത്തിറങ്ങി

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്് തീം സോങ്ങ് പുറത്തിറങ്ങി. മുന്‍ എം പി പി കെ ശ്രീമതി ടീച്ചര്‍ ഒളിമ്പ്യന്‍ ടിന്റു ലൂക്ക എന്നിവര്‍ ചേര്‍ന്ന് തീം സോങ്ങ് പ്രകാശനം ചെയ്തു. ലോകചാമ്പ്യന്‍ മേരികോം ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നു എന്നത് അഭിമാനകരമാണെന്നും പ്രാദേശിക താരങ്ങള്‍ക്ക് ഇത്തരം പ്രഗത്ഭരുടെ സാന്നിധ്യം കൂടുതല്‍ ആവേശം പകരുമെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി മേള വിജയിപ്പിക്കണമെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലേറെ കായിക പ്രതിഭകള്‍ മാറ്റുരയ്ക്കാന്‍ എത്തുന്ന ദേശീയ ബോക്്സിംഗിന് കണ്ണൂര്‍ വേദിയാകുന്നത് ഏറെ സന്തോഷകരമാണെന്ന് ടിന്റു ലൂക്ക പറഞ്ഞു.

സ്പോട്സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ് ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. എന്‍ കെ സൂരജ്, സെക്രട്ടറി ഡോ. സി ബി റജി, ട്രഷറര്‍ സുശീല്‍ കുമാര്‍, ജില്ലാ ബോക്‌സിംഗ് അസോസിയേഷന്‍ പ്രസിഡണ്ട്് കെ ശാന്തകുമാര്‍, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് എന്‍ ധീരജ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിസംബര്‍ രണ്ടു മുതല്‍ എട്ടുവരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ്.

Related Topics

Share this story