Times Kerala

കഞ്ചാവ് വിൽക്കാനും വാട്സാപ്പ് ഗ്രൂപ്പ്: യുവാവ് അറസ്റ്റിൽ; ഗ്രൂപ്പിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളും?

 
കഞ്ചാവ് വിൽക്കാനും വാട്സാപ്പ് ഗ്രൂപ്പ്: യുവാവ് അറസ്റ്റിൽ; ഗ്രൂപ്പിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളും?

കൊച്ചി: വാട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തിയ യുവാവ് അറസ്റ്റിൽ.രണ്ടരകിലോ കഞ്ചാവുമായി ആലപ്പൂഴ ഹരിപ്പാട് അനീഷ് ഭവനത്തില്‍ അനീഷിനെയാണ് തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തുനിന്ന് എക്‌സൈസ് റേഞ്ചേ ഇന്‍സ്‌പെക്ടറുടെ സംഘം അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടില്‍ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കേരളത്തിൽ എത്തിച്ചാണ് അനീഷ് കച്ചവടം നടത്തിയിരുന്നത്. കഞ്ചാവ് വില്‍പ്പനയ്ക്കായി വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഇയാള്‍ ഗ്രൂപ്പില്‍ വരുന്ന മെസേജ് പ്രകാരം ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതാണ് പതിവ്.

വിദ്യാർഥികൾ അടക്കം നിരവധി പേർ ഗ്രൂപ്പിൽ അംഗങ്ങളാണെന്നു എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളും വാട്‌സാപ്പ് ഗ്രൂപ്പില്‍ സജീവമായിരുന്നതായുംറിപ്പോർട്ടുകളുണ്ട്.

Related Topics

Share this story