Times Kerala

ഗണേഷിനെതിരെ തെളിവുണ്ട്, കേസെടുക്കണമെന്ന് ബിജു രാധാകൃഷ്ണന്‍

 

തിരുവനന്തപുരം: മുന്‍മന്ത്രിയും എം.എല്‍.എയുമായ ഗണേഷ്‌കുമാറിനെതിരെ കേസെടുക്കമെന്ന് പ്രതി ബിജു രാധാകൃഷ്ണന്‍.ഗണേഷിനെതിരെ സോളാര്‍ കേസില്‍ സിഡിയുള്‍പ്പെടെ തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇവ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറാണ്.ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

മറ്റൊരു കേസില്‍ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ബിജു രാധാകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. തന്റെ ആവശ്യം അഭിഭാഷകന്‍ വശം ബിജു രാധാകൃഷ്ണന്‍ എഴുതി അറിയിക്കുകയായിരുന്നു.

Related Topics

Share this story