Times Kerala

സ്ട്രീറ്റ് ലൈറ്റ് പോസ്റ്റര്‍ പുറത്ത്

 

നവാഗതനായ ഷാംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്‍െറ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. മമ്മൂട്ടിയുടെ നിര്‍മ്മാണ കന്പനിയായ പ്ളേ ഹൌസ് പ ിക്ചേഴ്സിന്‍െറ ബാനറില്‍ ആണ് സ്ട്രീറ്റ്ലൈറ്റ് നിര്‍മ്മിക്കുന്നത്. മമ്മൂട്ടി വീണ്ടും പൊലീസ് ഓഫീസറായെത്തുന്ന ചിത്രം ഒരു സസ്പെന്‍സ് ത്രില്ളര്‍ ആണ്. ധര്‍മ്മജന്‍, ലിജോമോള്‍, മൊട്ട രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നവംബറില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.

അതേ സമയം മമ്മൂട്ടി കോളജ് അധ്യാപകനായെത്തുന്ന മാസ്റ്റര്‍പീസിന്‍െറ റിലീസ് ക്രിസ്മസിലേക്ക് മാറ്റി. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇനി പത്തുദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്.

Related Topics

Share this story