മുംബൈ: ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന നേതാക്കളുടെ യോഗത്തിലാണ് തീരുമാനമായത് .ഉദ്ധവ് മുഖ്യമന്ത്രിയാകണമെന്നു യോഗത്തില്‍ എല്ലാവരും ആവശ്യപ്പെട്ടതായി എന്‍സിപി നേതാവ് ശരദ് പവാര്‍ വെള്ളിയാഴ്ച വൈകിട്ട് മുംബൈയില്‍ അറിയിച്ചിരുന്നു.
ശനിയാഴ്ച എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായി മാധ്യമങ്ങളെ കാണും. വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിസഭ രൂപികരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കുമെന്ന് ശരത് പവാര്‍ അറിയിച്ചു. ആഭ്യന്തരം എന്‍.സി.പിക്കും, റവന്യൂ കോണ്‍ഗ്രസിനും ലഭിച്ചേക്കും. മുതിര്‍ന്ന എം.എല്‍.എയും മുന്‍ മുഖ്യമന്ത്രിയുമായ പൃഥിരാജ് ചവാന് സ്പീക്കറാക്കുമെന്നാണ് സൂചന .