Nature

ഫാത്തിമാ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമാ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സി.ബി.ഐയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള രണ്ട് ഉദ്യോഗസ്ഥര്‍ നിലവിലെ അന്വേഷണസംഘത്തിലുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ അന്വേഷണം മുന്നോട്ടു പോകുന്നത് തൃപ്തികരമായാണെന്നും കേസ് പരിഗണിക്കവേ തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എന്‍എസ്‌യുവാണ് കോടതിയെ സമീപിച്ചിരുന്നത്.

You might also like

Leave A Reply

Your email address will not be published.