Nature

‘അസെന്‍റ് 2020’;ലോഗോയും വെബ്‌സൈറ്റും മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ജനുവരി 9, 10 തീയതികളില്‍ കൊച്ചിയില്‍ വ്യവസായ വകുപ്പ് സംഘടിപ്പി ക്കുന്ന ‘അസെന്‍റ് 2020’ നിക്ഷേപക ഉച്ചകോടിയുടെ ലോഗോയും ഔദ്യോഗിക വെബ്‌സൈറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്തു.

വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍റ് ഹയാത്തിലാണ് ‘അസെന്‍റ് 2020’ സംഘടിപ്പിക്കുന്നത്.

ഈ വര്‍ഷം ആദ്യം നടന്ന അസെന്‍റ് ഉച്ചകോടിയുടെ വിജയം കണക്കിലെത്താണ് നിക്ഷേപക സമ്മേളനം നടത്തുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും നിക്ഷേപം ആകര്‍ഷിച്ച്‌ കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാനും വ്യവസായ വളര്‍ച്ചയ്ക്ക് പ്രോത്സാഹനം നല്‍കാനുമാണ് അസെന്‍റിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

You might also like

Leave A Reply

Your email address will not be published.