Nature

ഐഎസ്‌എല്‍; ബംഗളൂരു എഫ്സി-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം നാളെ 

ബംഗളൂരു: കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്‌എല്‍ മത്സരങ്ങള്‍ക്ക് നാളെ തുടങ്ങും. നാളെ ബംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ ബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. നാളെ രാത്രി 7:30നാണ് മത്സരം ആരംഭിക്കുക . ഈ സീസണില്‍ ഒരു ജയം മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് നാളത്തെ മത്സരത്തിൽ ജയിക്കേണ്ടത് അത്യാവശ്യമാണ്.

നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ് സിക്കും അത്ര നല്ല തുടക്കമായിരുന്നില്ല ലഭിച്ചിരിക്കുന്നത്. നാല് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ഉള്ളത്. എന്നാല്‍ അവര്‍ക്ക് ഒരു തോല്‍വി പോലും ഉണ്ടായിട്ടില്ല. മൂന്ന് സമനിലയും ഒരു ജയവുമാണ് ഉള്ളത്. കേരളത്തിന് ഒരു സമനിലയും രണ്ട് തോല്‍വിയും, ഒരു ജയവുമാണ് ഉള്ളത്. ബംഗളൂരു പോയിന്റ് നിലയില്‍ അഞ്ചാമതും, ബ്ലാസ്റ്റേഴ്സ് ഏഴാമതുമാണ്.

You might also like

Comments are closed.