Nature

‘ആ ജീവൻ ഇനി നമ്മുടെ കയ്യിൽ’ ആംബുലന്‍സിന് വഴിയൊരുക്കണം, ആ കുഞ്ഞു ജീവന്‍ രക്ഷിക്കണം…

അപൂര്‍വ്വ രോഗം ബാധിച്ച ഒരു മാസം പ്രായമായ കുഞ്ഞിനെ റോഡുമാര്‍ഗം അടിയന്തര ശസ്ത്രക്രിയയ്ക്കുവേണ്ടി കോഴിക്കോടുനിന്ന് കൊച്ചിയിലെത്തിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് ആബുലന്‍സ് പുറപ്പെട്ടു. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് സുരക്ഷയില്‍ പ്രത്യേക ആംമ്ബുലന്‍സിലാണ് കൊണ്ടു പോകുന്നത്.

വാഹനം കടന്നുപോകുന്ന വഴിയിലെ യാത്രക്കാര്‍ ആംബുലന്‍സ് കടന്നുപോകാന്‍ വഴിയൊരുക്കണമെന്ന് പോലീസും അധികൃതരും അഭ്യര്‍ഥിച്ചു.തൊണ്ടയാട്, രാമനാട്ടുകര, തേഞ്ഞിപ്പലം, എടപ്പാള്‍, തൃശ്ശൂര്‍, ചാലക്കുടി, അങ്കമാലി വഴിയാവും ആംബുലന്‍സ് കടന്നുപോവുക. പിവിഎസ് ആശുപത്രിയുടെ KL 11 R 1629 മൊബൈല്‍ ഐസിയു സൗകര്യമുള്ള ആംബുലന്‍സിലാണ് കുട്ടിയെ കൊണ്ടുപോകുന്നത്.
കുഞ്ഞുകഴിക്കുന്ന മുലപ്പാല്‍ അടക്കം ശ്വാസകോശത്തിലേക്ക് പോകുന്ന അപൂര്‍വ്വ രോഗമാണ് കുട്ടിക്കെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനുള്ള അത്യാധുനിക ചികിത്സ അമൃത ആശുപത്രിയില്‍ മാത്രമാണുള്ളത്. പാലക്കാട് സ്വദേശി സ്വനൂപാണ് കുട്ടിയുടെ അച്ഛന്‍. റോഡില്‍ ഗതാഗത തടസമുണ്ടാകുമെന്നും ആംബുലന്‍സിന് പോകാന്‍ മറ്റ് വാഹനങ്ങള്‍ വഴിയൊരുക്കി കൊടുക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്

അതേസമയം, കുഞ്ഞിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി 3.2 ലക്ഷം രൂപ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ഷൈലജ അറിയിച്ചു. ശസ്ത്രക്രിയ നടത്താനായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കൊച്ചി അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം ശസ്ത്രക്രിയ നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ശ്വാസകോശത്തില്‍ ഫ്‌ളൂയിഡ് നിറഞ്ഞ് ശ്വാസതടസമുണ്ടാകുന്ന ഗുരുതര രോഗാവസ്ഥയാണ് സൈലോതൊറാക്‌സ്. ഓരോ ദിവസം കഴിയുന്തോറും കുട്ടിയുടെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണെന്നും ശോഷിച്ചു വരുന്ന ആ കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനായി നാടൊന്നാകെ കൈകോര്‍ക്കണമെന്ന അഭ്യര്‍ത്ഥന ഉണ്ടായിരുന്നു. അതേസമയം, സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടുള്ള ഈ കുട്ടിയുടെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടത്. എത്രയും വേഗം ഈ കുട്ടി ജീവിതത്തിലേക്ക് തിരിച്ച്‌ വരട്ടേയെന്നും മന്ത്രി പ്രത്യാശിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഗുരുതര രോഗമായ സൈലോതൊറാക്‌സ് (Chylothorax) ബാധിച്ച 36 ദിവസം പ്രായമായ പാലക്കാട് പുതുപരിയാരം സ്വദേശി സ്വനൂപിന്റെയും ഷംസിയുടെയും മകനായ മുഹമ്മദ് ഷിഹാബിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി 3.2 ലക്ഷം രൂപ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ അനുവദിച്ചു. ശസ്ത്രക്രിയ നടത്താനായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കൊച്ചി അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം ശസ്ത്രക്രിയ നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ശ്വാസകോശത്തില്‍ ഫ്‌ളൂയിഡ് നിറഞ്ഞ് ശ്വാസതടസമുണ്ടാകുന്ന ഗുരുതര രോഗാവസ്ഥയാണ് സൈലോതൊറാക്‌സ്. ഓരോ ദിവസം കഴിയുന്തോറും കുട്ടിയുടെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണെന്നും ശോഷിച്ചു വരുന്ന ആ കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷപെടുത്തണം എന്നും വാർത്തയുണ്ടായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള ഈ കുട്ടിയുടെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രശ്‌നത്തില്‍ ഇടപെടുന്നത്. എത്രയും വേഗം ഈ കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വരട്ടേയെന്ന് പ്രത്യാശിക്കുന്നു.

You might also like

Leave A Reply

Your email address will not be published.