Times Kerala

തൃശൂർ ജില്ലയിലെ ഹാം റേഡിയോ ഓപറേറ്റർമാരുടെ ഡാറ്റാ ബേസ് തയ്യാറാക്കും: കളക്ടർ

 
തൃശൂർ ജില്ലയിലെ ഹാം റേഡിയോ ഓപറേറ്റർമാരുടെ ഡാറ്റാ ബേസ് തയ്യാറാക്കും: കളക്ടർ

ജില്ലയിലെ ഹാം റേഡിയോ ഓപറേറ്റർമാരുടെ ഡാറ്റാ ബേസ് തയ്യാറാക്കുമെന്ന് ജില്ലാ കലക്ടർ എസ്. ഷാനവാസ് അറിയിച്ചു. ജില്ലാ ദുരന്തനിവാരണ സമിതിക്ക് കീഴിലെ ഇൻറർ ഏജൻസി ഗ്രൂപ്പ് വിളിച്ചു ചേർത്ത ഹാം റേഡിയോ ഓപറേറ്റർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നതിന് പൊതുജനങ്ങളിൽ നിന്ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് വിവരങ്ങൾ ലഭ്യമാക്കണമെന്നും കളക്ടർ പറഞ്ഞു. പ്രളയം വരുന്നതിനു മുമ്പ് മുൻകരുതൽ എടുക്കുന്നതിന് ഉത്തരവാദിത്വമുള്ള സമൂഹം എന്തും നേരിടാൻ തയ്യാറായിരിക്കണം. നിലവിലുള്ള ഹാം റേഡിയോ ശൃംഖല ശക്തിപ്പെടുത്തി ജനങ്ങളുടെ ഇടപെടലോടെ ദുരന്തങ്ങളെ അതിജീവിക്കണം. സർക്കാർ വെബ്സൈറ്റിൽ ഹാം റേഡിയോ ഓപറേറ്റർമാരുടെ ഓൺലൈൻ ഡയറി തയാറാക്കുമെന്നും കളക്ടർ പറഞ്ഞു

പ്രളയകാലത്ത് ഫോണിന്റെ പ്രവർത്തനങ്ങൾ നിലച്ച സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് സഹായിച്ചത് ഹാം റേഡിയോയായിരുന്നു. ഡെപ്യൂട്ടി കളക്ടർ ഡോ.എം.സി. റെജിൽ, ഹസാഡ് അനലിസ്റ്റ് അതുല്യ തോമസ്, ഡിസ്ട്രിക്റ്റ് പ്രൊജക്ട് ഓഫീസർ നൗഷിബ, ഫാദർ ഡേവിസ് ചിറമ്മൽ എന്നിവരും അമ്പതോളം ഹാം റേഡിയോ ഓപ്പറേറ്റർമാരും പങ്കെടുത്തു

Related Topics

Share this story