Times Kerala

ദേശീയ ക്ഷീര ദിനം; മില്‍മ ഡയറി സന്ദര്‍ശിക്കാന്‍ അവസരം

 
ദേശീയ ക്ഷീര ദിനം; മില്‍മ ഡയറി സന്ദര്‍ശിക്കാന്‍ അവസരം

ആലപ്പുഴ: ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ച് മിൽമയുടെ ആലപ്പുഴ സെൻട്രൽ പ്രോഡക്ടസ് ഡയറി സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നു. ഈ മാസം 25, 26 തിയതികളിലാണ് പൊതുജനങ്ങൾക്ക് സന്ദർശനം ഒരുക്കിയിരിക്കുന്നത്. രാവിലെ പത്തുമണി മുതൽ വൈകിട്ട് നാലുമണിവരെയാണ് സമയം. ഈ ദിവസങ്ങളിൽ മിൽമയുടെ ഉത്പന്നങ്ങൾ ആകർഷകമായ ഡിസ്‌കൗണ്ടിൽ ലഭിക്കുന്ന സ്റ്റാളുകൾ ഡയറി ക്യാമ്പിൽ പ്രവർത്തിക്കും. വിശദ വിവരങ്ങൾക്ക്. ഫോണ്‍: 04772286925, 9497410081.

Related Topics

Share this story