Times Kerala

സൗജന്യ ചിറ്റമൃത് തൈവിതരണം

 
സൗജന്യ ചിറ്റമൃത് തൈവിതരണം

ദേശീയ ഔഷധസസ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന ഔഷധസസ്യ ബോർഡ് നടപ്പിലാക്കുന്ന ദേശീയ അമൃത് കാംപയിൻ (അമൃത് ഫോർ ലൈഫ്) പദ്ധതിയുടെ ഭാഗമായി വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ചിറ്റമൃതിന്റെ തൈകൾ വിതരണത്തിന് തയ്യാറായി. ചിറ്റമൃതിന്റെ തൈകൾ നട്ടു വളർത്തുന്നതിന് താൽപ്പര്യമുളളവർക്ക് രണ്ട് മുതൽ അഞ്ച് തൈകൾ വരെ സൗജന്യമായി ലഭിക്കും. സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ നട്ടുവളർത്തുന്നതിനായി കൂടതുൽ തൈകൾ ആവശ്യമുളള സ്ഥാപനങ്ങൾ, കാവുകളിൽ നട്ടു വളർത്തുന്നതിന് താൽപ്പര്യമുളളവർ അതത് വിതരണ ഏജൻസികൾക്ക് കത്ത് നൽകിയാൽ 20 മുതൽ 25 വരെ തൈകൾ സൗജന്യമായി ലഭിക്കും. തൈകൾക്കായി ചുവടെക്കൊടുക്കുന്ന സ്ഥാപനങ്ങളെ സമീപിക്കാം.
കേരള വനഗവേഷണ സ്ഥാപനം, പീച്ചി (9400806220, 7025538204),
ഔഷധി റീജിയണൽ സെന്റർ, പരിയാരം (9446459378, 9633505909),
ഔഷധി, കുട്ടനല്ലൂർ, തൃശ്ശൂർ (9447201664),
സർക്കാർ ആയുർവേദ ഗവേഷണ സ്ഥാപനം, പൂജപ്പുര (0471 2340172),
ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ & റിസർച്ച്
ഇൻസ്റ്റിസ്റ്റ്യൂട്ട്, പാലോട് (0472 2869226, 9447730214)

Related Topics

Share this story