Nature

ഭവനവായ്പാമേള സംഘടിപ്പിക്കുന്നു

കൊടുങ്ങല്ലൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ഭവനവായ്പ ഗുണഭോക്താക്കൾക്കായി വായ്പാമേള സംഘടിപ്പിക്കുന്നു. ഇന്ന് (നവം 23) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നഗരസഭ ഓഫീസ് ഹാളിലാണ് മേള. നഗരസഭ പ്രദേശത്ത് താമസിക്കുന്ന, തിരിച്ചടവിന് ശേഷിയുള്ള, വാസയോഗ്യമായ വീടുകൾ ഇല്ലാത്ത എല്ലാവർക്കും പങ്കെടുക്കാം. ലോൺ എടുക്കുന്നവർക്ക് പലിശയിൽ സബ്സിഡി നൽകും. പദ്ധതി വഴി നഗരസഭ പ്രദേശത്ത് താമസിക്കുന്ന, ഭവന വായ്പയെടുക്കുന്നവർക്ക് 2.63 ലക്ഷം രൂപ നേടുവാൻ കഴിയും. അപേക്ഷകൻ ഫോട്ടോ, ആധാർ കാർഡ്, ജനന തീയതി തെളിയിക്കുന്ന രേഖ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ആക്സിസ് ബാങ്കാണ് വായ്പ അനുവദിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.