Nature

നവ സാക്ഷരർക്ക് നേത്ര പരിശോധന ക്യാമ്പ് നടത്തി

സാക്ഷരത മിഷൻ ചൂണ്ടൽ തുടർ വിദ്യാകേന്ദ്രം ചൂണ്ടൽ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന നവചേതന പദ്ധതിയിലെ പഠിതാക്കൾക്ക് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കേച്ചേരി പെരുമല അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് കരീം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശാന്ത ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ എം പത്മിനി ടീച്ചർ മുഖ്യാതിഥിയായി. സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ വി വി ശ്യാംലാൽ പദ്ധതി വിശദീകരിച്ചു. സാക്ഷരത പ്രേരക് കെ എം ത്രേസ്യാമ്മ, ഒപ്റ്റോമെട്രിസ്റ്റ് ടി സി പ്രകാശൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

പഞ്ചായത്തംഗം ആൻസി വില്യംസ്, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജെയിംസ് ചിറയത്ത്, അംഗങ്ങളായ പി കെ രാജൻ, വൽസൺ പാറന്നൂർ, സാക്ഷരത സമിതി അംഗം സി കെ മുരളി, നോഡൽ പ്രേരക് എൻ കെ അമ്പിളി, നവചേതന ഇൻസ്ട്രക്ടർ പി ടി ബിനിത തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്: ചൂണ്ടൽ ഗ്രാമ പഞ്ചായത്തിൽ നവ സാക്ഷരർക്കുള്ള നേത്ര പരിശോധനാ ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് കരീം നിർവഹിക്കുന്നു.

You might also like

Comments are closed.