Nature

പ്രളയത്തിൽ തകർന്ന ആരോഗ്യസ്ഥാപനങ്ങളുടെ പുനർനിർമ്മാണത്തിന് സഹായവുമായി കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രീസ്

പ്രളയത്താൽ തകർന്ന ആരോഗ്യസ്ഥാപനങ്ങൾ പുനർനിർമ്മിക്കുന്നതിനായി സഹായവുമായി കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രീസും സി ഐ ഐ ഫൗണ്ടേഷനും കേരള സർക്കാരുമായി കൈകോർക്കുന്നു. കേരള റിഹാബിലിറ്റേഷൻ ഇനീഷേറ്റീവിന്റെ ഭാഗമായി തെരഞ്ഞെടുത്ത ആരോഗ്യസ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളുമാണ് പുനർനിർമ്മിക്കുകയോ പുതുക്കി പണിയുകയോ ചെയ്യുക. ഇതുമായി ബന്ധപ്പെട്ട ധാരണപത്രം തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.

നോർത്ത് പറവൂർ, മൂത്തകുന്നം, ചിറ്റാറ്റുകര, പുതുവൈപ്പ്, മുളവുകാട്, അവോലി എന്നീ ആരോഗ്യകേന്ദ്രങ്ങളിലും ജി എൽ പി എസ് കായനാട് എന്നിവിടങ്ങളിലാണ് പ്രവൃത്തികൾ നടത്തുക. ആരോഗ്യവകുപ്പിനുവേണ്ടി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ രാജൻ ഖോബ്രഗെഡെയും കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രീസിനുവേണ്ടി സി ഐ എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സീമ അറോറയും ഒപ്പുവെച്ചു. വിദ്യാഭ്യാസവകുപ്പിനുവേണ്ടി ജീവൻ ബാബു ഒപ്പുവെച്ചു.

You might also like

Leave A Reply

Your email address will not be published.