Times Kerala

വിളവെടുപ്പ് ഉല്‍സവം സംഘടിപ്പിച്ചു

 
വിളവെടുപ്പ് ഉല്‍സവം സംഘടിപ്പിച്ചു

ജില്ല കുടുംബശ്രീ മിഷന്‍ എം കെ എസ് പി പദ്ധതിയുടെ ഭാഗമായി ബദിയടുക്ക ഗ്രാമ പഞ്ചായത്തില്‍ കൊയ്ത്തുല്‍സവം സംഘടിപ്പിച്ചു.തരിശായി കിടന്നിരുന്ന 16 ഏക്കര്‍ പാടശേഖരം സംഘകൃഷിയംഗങ്ങളുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായാണ് ഫലഭൂയിഷ്ടമായ നെല്‍പ്പാടമായിത്തിര്‍ന്നത്.കുടുംബശ്രീയുടെ എം കെ എസ് പി പദ്ധതിയുടെ കീഴിലുള്ള സമൃദ്ധി ജെ എല്‍ ജി കാമ്പയിന്റെ ഭാഗമായി മഴപ്പൊലിമ യിലുടെ കൃഷിയിറക്കിയ പാടഭാഗത്താണ് കൊയ്ത്തുല്‍സവം സംഘടിപ്പിച്ചത്. ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണഭട്ട്, എം കെ എസ് പി പോഗ്രാം എ ഡി എം സി ജോസഫ് പെരുകില്‍, ബദിയടുക്ക പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ സിറാജ ്മുഹമ്മദ്, ശങ്കരാടി, ജില്ല പോഗ്രാം മാനേജര്‍ പി. ആര്‍ രാംനേഷ്., ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഇ രമ്യ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story