Times Kerala

ഇങ്ങനെയാണ്, അശ്ലീലവീഡിയോകൾ നിങ്ങളുടെ ലൈംഗികതൃപ്തി ഇല്ലാതാക്കുന്നത്.!!

 
ഇങ്ങനെയാണ്, അശ്ലീലവീഡിയോകൾ നിങ്ങളുടെ ലൈംഗികതൃപ്തി ഇല്ലാതാക്കുന്നത്.!!

പോണ്‍ വീഡിയോ കാണുന്നത് ശീലവും ഒരുതരം അടിമത്തവും ഒക്കെ ആയ നിരവധി ആളുകൾ നമുക്കിടയിലുണ്ട്. ഒളിഞ്ഞും മറഞ്ഞും ഒരിക്കലെങ്കിലും ഇതിലൂടെ ഒന്നു കടന്നു പോകാത്തവർ ചുരുക്കം. എന്നാൽ, ലൈംഗികതൃപ്തി കൂടാനായി പതിവായി അശ്ലീല വീഡിയോകൾ കാണുന്നത് ഉദ്ധാരണശേഷി കുറയാൻ ഇടയ്ക്കുമെന്ന് പുതിയ പഠനം പറയുന്നു.

ആളുകൾ പോൺ വീഡിയോകൾ കാണുമ്പോൾ തലച്ചോറിൽ ഡോപമിൻ എന്ന അനുഭൂതിദായകമായ ഹോർമോണിന്റെ പ്രവാഹം ഉണ്ടാകും. അശ്ലീല വീഡിയോ കാഴ്ചകൾ പതിവാകുമ്പോൾ തലച്ചോറിലെ ഇതുമായി ബന്ധപ്പെട്ട സ്വീകരണികളുടെ സംവേദനത്വം കുറയും. സാധാരണ ലൈംഗികബന്ധത്തിലൂടെ അനുഭൂതി ഉണ്ടാകാൻ പര്യാപ്തമായത്ര ഡോപമിൻ ഉൽപാദിപ്പിക്കാതെ വരും. അതായത്, പോൺ വീഡിയോകൾ പതിവായി കണ്ടു തുടങ്ങുന്നതോടെ ഓരോ പ്രാവശ്യവും കടുത്ത ലൈംഗികനിറമുള്ള വീഡിയോകൾ കണ്ടാലേ ലൈംഗികമായ ഉണർവുണ്ടാകൂ എന്ന അവസ്ഥയിലെത്തും.

കഞ്ചാവ് അടിച്ചടിച്ച് ലഹരി പോരാഞ്ഞ് കൂടുതൽ വീര്യമുള്ള മയക്കുമരുന്നു തേടിപ്പോകുന്ന അവസ്ഥ. ഈ അവസ്ഥ തുടർന്നുപോയാൽ സ‌ാധാരണമായ ലൈംഗികബന്ധത്തിൽ സന്തോഷം കണ്ടെത്താനോ ബന്ധപ്പെടുമ്പോൾ ഉദ്ധാരണം നിലനിർത്താനോ പുരുഷനു കഴിയാതെ വരും. ഇത് ഉറക്കക്കുറവിലേക്കും വിഷാദം പോലുള്ള മാനസികപ്രശ്നത്തിലേക്കും നയിക്കാം. പങ്കാളികൾ തമ്മിലുള്ള ബന്ധത്തിൽ ഇടർച്ചകളുണ്ടാകാനും ഇതു കാരണമാകും.

വാട്സ് ആപ്, ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയകളും ഒരുതരം അടിമത്ത സ്വഭാവത്തിനിടയാക്കി ലൈംഗികജീവിതത്തെ താറുമാറാക്കുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. ലൈംഗികബന്ധത്തിനിടയിൽ പോലും വാട്സ് ആപ് മെസേജ് നോക്കുന്നവരുണ്ടെന്ന കണ്ടെത്തൽ മതി ഈ അഡിക്ഷന്റെ രൂക്ഷത മനസ്സിലാക്കാൻ. വിവാഹബന്ധങ്ങളിലെ പൊരുത്തക്കേടുകളെ വലുതാക്കാൻ ഇത്തരം സോഷ്യൽ മീഡിയ അടിമത്തവും അതുവഴി രൂപപ്പെടുന്ന ബന്ധങ്ങളും കാരണമാകുന്നുണ്ട്. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട എന്നാണല്ലോ. അതുകൊണ്ട് സൂക്ഷിക്കുക.

Related Topics

Share this story