Times Kerala

ഒഴിവാക്കൂ, സ്വയംഭോഗതെറ്റുകള്‍

 
ഒഴിവാക്കൂ, സ്വയംഭോഗതെറ്റുകള്‍

സ്വയംഭോഗം പ്രകൃതിയനുവദിച്ചു നല്‍കിയിരിയ്ക്കുന്ന ഒന്നാണ്. ആരോഗ്യകരമായി ചെയ്താല്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്ന്.

പുരുഷന്മാരുമായി ബന്ധപ്പെടുത്തിയാണ് ഇത് പൊതുവായി പറഞ്ഞു കേള്‍ക്കാറുള്ളതെങ്കിലും സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളും കുറവല്ല. സ്ത്രീകള്‍ക്കും ശരിയായ തോതില്‍ മിതമായ തോതില്‍ ചെയ്താല്‍ മാസമുറവേദനയൊഴിവാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഫലപ്രദം.

സ്വയംഭോഗത്തില്‍ വരുത്തുന്ന ചില സ്ത്രീ തെറ്റുകളുണ്ട്, ഇത് ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക. ഇത്തരം ചില ഒഴിവാക്കേണ്ട തെറ്റുകളെക്കുറിച്ചറിയൂ,

സ്വയംഭോഗം ചെയ്യുന്നതു പാപമാണെന്ന രീതിയിലെ ചിന്തകളിലൂടെ ഇതു ചെയ്യുന്നത് സ്ത്രീകള്‍ക്കു മാനസികമായ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മറ്റു വസ്തുക്കള്‍ ഉപയോഗിച്ചു സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളുണ്ട്. എന്നാല്‍ ഇവ വൃത്തിയുള്ളതും സുരക്ഷിതവുമാണെന്നുറപ്പു വരുത്തുക. അല്ലാത്ത പക്ഷം അണുബാധയ്ക്കു സാധ്യതയേറെയാണ്. കാരണം സ്ത്രി വജൈന വളരെ സെന്‍സിറ്റീവാണ്. കഴിവതും ഫോറിന്‍ വസ്തുക്കള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. സ്തനവലിപ്പംപറയും എത്തരക്കാരിയെന്ന്….

ചില സ്ത്രീകളുണ്ട്, വല്ലാതെ ധൃതിയില്‍ ചെയ്യുന്നവര്‍. ഇത് പലപ്പോഴും ശാരീരിക അവയവങ്ങള്‍ക്കു കേടു വരുത്തുമെന്നോര്‍ക്കുക.

യോനീഭാഗം വളരെ മൃദുവാണ്. ഇതുകൊണ്ടുതന്നെ കൈകാര്യം ചെയ്യേണ്ടതും ഇതേ രീതിയിലാണ്. അല്ലാത്തപക്ഷം സുഖത്തേക്കാളേറെ അസുഖങ്ങളായിരിയ്ക്കും ഫലം.

മാസമുറ സമയത്ത് സ്വയംഭോഗം ചെയ്യരുതെന്ന ധാരണ തെറ്റാണ്. വാസ്തവത്തില്‍ മാസമുറ വേദന കുറയ്ക്കാന്‍ സ്വയംഭോഗം സഹായകമാണെന്നു പഠനങ്ങള്‍ പറയുന്നു. ഹോര്‍മോണുകളാണ് സഹായകമാകുന്നത്.

സ്വയംഭോഗ സമയത്തും ആവശ്യമെങ്കില്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കാം. ഇത് മുറിവേല്‍ക്കാനുള്ള സാധ്യത കുറയ്ക്കും. സ്വയംഭോഗ സുഖം ലഭിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നത് സാധാരണ സെക്‌സ് ജീവിതത്തേയും കുട്ടികളുണ്ടാകാനുള്ള കഴിവിനേയുമെല്ലാം ബാധിയ്ക്കുമെന്നു ചില സ്ത്രീകളെങ്കിലും കരുതുന്നു. ഇത് തെറ്റിദ്ധാരണയാണ്.

Related Topics

Share this story