Times Kerala

ആദ്യസെക്‌സ്, സ്ത്രീയറിയണം ഈ കാര്യങ്ങള്‍

 
ആദ്യസെക്‌സ്, സ്ത്രീയറിയണം ഈ കാര്യങ്ങള്‍

ആദ്യ സെക്‌സ് സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും ആശങ്കകളും പ്രതീക്ഷകളും പേടിയുമെല്ലാമുള്ള ഒന്നായിരിയ്ക്കും. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്.

ആദ്യത്തെ അനുഭവം ആനന്ദകരമാകാന്‍, അപകടങ്ങളൊഴിവാക്കാന്‍ സ്ത്രീകള്‍ അറിയേണ്ട പല രഹസ്യങ്ങളുമുണ്ട്, കാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

സെക്‌സില്‍ സുരക്ഷിതത്വമെന്നതു പ്രധാനം. ഗര്‍ഭധാരണം ഒഴിവാക്കണമെന്നാഗ്രഹിയ്ക്കുന്നവര്‍ സുരക്ഷിതവഴികള്‍ തേടണം. ഇതില്ലാതെ സെക്‌സിന് ഇറങ്ങിപ്പുറപ്പെടരുത്.

കന്യാചര്‍മവും ആദ്യസെക്‌സിലെ ബ്ലീഡിംഗുമെല്ലാം പല സ്ത്രീകളുടേയും ഉള്ളില്‍ കിടക്കുന്ന ഭയങ്ങളാണ്. സെക്‌സിലൂടെ മാത്രമേ കന്യാചര്‍മം നഷ്ടപ്പെടൂവെന്ന ധാരണ തെറ്റാണെന്നു തിരിച്ചറിയുക. കഠിനമായ ശാരീരിക അധ്വാനവും സ്‌പോട്‌സുമെല്ലാം ഇതിന് കാരണമാകും. കന്യാചര്‍മഛേദനത്തിലൂടെയുണ്ടാകുന്ന രക്തസ്രാവത്തെക്കുറിച്ചു ഭയപ്പെടാനില്ല. ഇത് തനിയെ നിലയ്ക്കുകയും ചെയ്യും. രാത്രിയിലെ ആ സെക്‌സ്‌….

ആദ്യ അനുഭവത്തില്‍ വേദന സര്‍വസാധാരണയാണ്. ഇതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. സെക്‌സിനെ ഭയത്തോടെ വീക്ഷിയ്ക്കരുത്. ഇതാണ് ഇത്തരം വേദനയ്ക്കുള്ള ഒരു പ്രധാന കാരണം.

ആദ്യഅനുഭവമാണെങ്കിലും പങ്കാളി ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ തുറന്നു പറയാന്‍ മടിയ്ക്കരുത്. ഇതല്ലെങ്കില്‍ ഭാവിയില്‍ സെക്‌സിനോടു തന്നെ വിരക്തി തോന്നും. ബന്ധത്തെ ബാധിയ്ക്കുകയും ചെയ്യും.

ശരീരവും മനസും പൂര്‍ണമായും അനുവദിയ്ക്കുമെങ്കില്‍ മാത്രം സെക്‌സിനൊരുങ്ങുക. അല്ലാ്ത്തപക്ഷം ഇത് നല്ല അനുഭവമാക്കാന്‍ കഴിയില്ല.

സെക്‌സില്‍ സ്ത്രീയ്ക്കു പങ്കില്ല, എല്ലാം പുരുഷന്റെ ഉത്തരവാദിത്വമാണെന്ന ധാരണ മാറ്റുക. നല്ല സെക്‌സില്‍ തുല്യമായ സ്ത്രീ പുരുഷപങ്കാളിത്തം പ്രധാനമാണ്. ഇതറിഞ്ഞു പ്രവര്‍ത്തിയ്ക്കുക.

കഥകളിലും സിനിമകളിലും കാണുന്നതാണ് സെക്‌സെന്ന ധാരണ പുലര്‍ത്തി സെക്‌സിനൊരുങ്ങരുത്. അവ മിക്കപ്പോഴും മായക്കാഴ്ചകള്‍ മാത്രമാണെന്ന കാര്യം തിരിച്ചറിയുക.

പങ്കാളിയ്ക്ക് ആദ്യതവണ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ ഇയാള്‍ പരാജയമാണെന്ന ചിന്തയോ നിരാശയോ കുറ്റപ്പെടുത്തലോ വേണ്ട. ഇതുപോലെ ആദ്യതവണ നിങ്ങള്‍ക്കിത് ആസ്വദിയ്ക്കാന്‍ കഴിയില്ലെങ്കിലും. എല്ലാവര്‍ക്കും ആദ്യാനുഭവം സുഖകരമാകണമെന്നില്ല.

Related Topics

Share this story