Times Kerala

തക്കാളി ബീജം കുറയ്ക്കുമോ കൂട്ടുമോ?

 
തക്കാളി ബീജം കുറയ്ക്കുമോ കൂട്ടുമോ?

സാര്‍വ്വത്രികമായി ഉപയോഗിയ്ക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് തക്കാളി. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഈ പച്ചക്കറിയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്.

പുരുഷബീജത്തിന്റെ എണ്ണവും ഗുണവും വര്‍ദ്ധിയ്ക്കാന്‍ തക്കാളി സഹായിക്കുമെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ പറയുന്നത്. ഇതുകൊണ്ടുതന്നെ അച്ഛനാകാന്‍ ശ്രമിയ്ക്കുന്ന പുരുഷന്മാര്‍ തക്കാളി തങ്ങളുട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതു ഗുണം ചെയ്യും

തക്കാളിയില്‍ ലൈകോഫീന്‍ എന്ന ഘടകമടങ്ങിയിട്ടുണ്ട്. ഇത് ബീജസംഖ്യം 70 ശതമാനം വര്‍ദ്ധിപ്പിയ്ക്കുമെന്ന് ഇതെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ പറയുന്നു.

തക്കാളി അടുപ്പിച്ചു കഴിയ്ക്കുന്നത് ആന്റിഓക്‌സിഡന്റുകള്‍ കൂടുതല്‍ ശരീരത്തിന് ലഭ്യമാക്കും. ഇത് ബീജഗുണവും വര്‍ദ്ധിപ്പിയ്ക്കും.

വളര്‍ച്ച പൂര്‍ത്തിയായ, വൈകല്യങ്ങളില്ലാത്ത പുരുഷബീജോല്‍പാദനത്തിനും ഡിഎന്‍എ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും തക്കാളിയിലെ ലൈകോഫീന്‍ സഹായിക്കും.

വളര്‍ച്ച പൂര്‍ത്തിയായ, വൈകല്യങ്ങളില്ലാത്ത പുരുഷബീജോല്‍പാദനത്തിനും ഡിഎന്‍എ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും തക്കാളിയിലെ ലൈകോഫീന്‍ സഹായിക്കും.

പുരുഷലൈംഗിക പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനു മാത്രമല്ല, ഹൃദയാരോഗ്യത്തിനും തക്കാളി ഏറെ നല്ലതാണ്.

തക്കാളിയില്‍ വൈറ്റമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി നല്‍കുന്നു. ഇതുവഴി ആരോഗ്യകരമായ ബീജങ്ങള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു.

Related Topics

Share this story