Times Kerala

ഗര്‍ഭകാല സെക്‌സ്‌ ഗുണങ്ങള്‍!!!

 
ഗര്‍ഭകാല സെക്‌സ്‌ ഗുണങ്ങള്‍!!!

ഗര്‍ഭകാലത്ത്‌ അരുതുകള്‍ പലതുണ്ടെങ്കിലും ഗര്‍ഭകാല സെക്‌സ്‌ അനുവദനീയമാണ്‌. ഇത്‌ ചില സാഹചര്യങ്ങളില്‍ മാത്രമാണ്‌ അനുവദനീയമല്ലാത്തത്‌.

മുന്‍പ്‌ അബോര്‍ഷന്‍ നടന്നിട്ടുണ്ടെങ്കില്‍, ബ്ലീഡിംഗ്‌, മാസം തികയാതെയുള്ള പ്രസവസാധ്യത തുടങ്ങിയ ചില മെഡിക്കല്‍ കണ്ടീഷണുകളിലാണ്‌ സെക്‌സ്‌ അരുതെന്നു പറയുക. നോര്‍മല്‍ പ്രഗ്നന്‍സിയില്‍ ആദ്യത്തെ കുറച്ച്‌ ആഴ്‌ചയകള്‍ക്കു ശേഷം ഈ പ്രശ്‌നം വരുന്നില്ല.

മാത്രമല്ല, ഗര്‍ഭകാല സെക്‌സിന്‌ ആരോഗ്യഗുണങ്ങളുമുണ്ട്‌. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ഗര്‍ഭകാലത്ത്‌ പെല്‍വിക്‌ ഏരിയയിലേയ്‌ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്‌ക്കും. ഇത്‌ സെക്‌സ്‌ കൂടുതല്‍ സുഖകരമാക്കും. ഇത്തരം ഘട്ടങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ ഓര്‍ഗാസം പെട്ടെന്നു സംഭവിയ്‌ക്കും.

ഗര്‍ഭകാലത്ത്‌ തടി കൂടുന്നതു തടയാനുള്ള നല്ലൊരു വഴിയാണ്‌ സെക്‌സ്‌. ഇത്‌ അര മണിക്കൂറില്‍ 50 കലോറി വരെ കത്തിച്ചു കളയും.

ഗര്‍ഭകാല ബിപി ഏറെ അപകടമാണ്‌. ബിപി കുറയ്‌ക്കാനുള്ള സ്വാഭാവിക വഴിയാണിത്‌.

ഓര്‍ഗാസം സംഭവിയ്‌ക്കുമ്പോള്‍ ഉല്‍പാദിപ്പിയ്‌ക്കപ്പെടുന്ന ഓക്‌സിടോസിന്‍ ഗര്‍ഭകാലത്തുണ്ടാകാന്‍ സാധ്യതയുള്ള ശരീരവേദനകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്‌.

സെക്‌സ്‌ ഐജിഎ എന്ന ആന്റിബോഡി ഉല്‍പാദനം വര്‍ദ്ധിപ്പിയ്‌ക്കും. ഇത്‌ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കും.

ഓര്‍ഗാസം വഴി ഓക്‌സിടോസിനു പുറമെ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണും ഉല്‍പാദിപ്പിയ്‌ക്കപ്പെടുന്നു. ഇത്‌ നല്ല മൂഡിന്‌ സഹായിക്കും. ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്‌.

പെല്‍വിക്‌ മസിലുകള്‍ക്ക്‌ നല്ലൊരു വ്യായാമം. ഇതും ഓര്‍ഗാസവുമെല്ലാം സുഖപ്രസവത്തിന്‌ വഴിയൊരുക്കും.

ഗര്‍ഭകാലത്ത്‌ ഉറക്ക പ്രശ്‌നങ്ങളുള്ളവര്‍ക്ക്‌ ന്‌ല്ല ഉറക്കം ലഭിയ്‌ക്കാനുള്ള ഒരു വഴി കൂടിയാണിത്‌.

Related Topics

Share this story