Times Kerala

സണ്‍സ്‌ക്രീന്‍ പുരട്ടിയാല്‍ ബീജക്കുറവ്!!

 
സണ്‍സ്‌ക്രീന്‍ പുരട്ടിയാല്‍ ബീജക്കുറവ്!!

പുരുഷന്റെ പ്രത്യുല്‍പാദനവിഷയങ്ങളില്‍ വരുന്ന ഒന്നാണ് ബീജസംഖ്യ. ബീജസംഖ്യയും ഗുണവും കുറയുന്നത് വന്ധ്യതയ്ക്കുള്ള ഒരു കാരണം തന്നെയാണ്.

ബീജക്കുറവിന് ശാരീരികവും മാനസികവും പരിസ്ഥിതിപരവുമായ പല കാരണങ്ങളുമുണ്ട്. ദുശീലങ്ങള്‍, അമിതമായ ചൂട്, പോഷകങ്ങളുടെ അപര്യാപ്തത, ചില രോഗങ്ങള്‍ ഇവയെല്ലാം ഇതില്‍ പെടും.

എന്നാല്‍ വെയിലില്‍ നിന്നും ചര്‍മത്തെ പ്രതിരോധിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന സണ്‍സ്‌ക്രീന്‍ ബീജക്കുറവിന് കാരണമാകുമെന്നു സമീപകാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സണ്‍സ്‌ക്രീന്‍ ലോഷനില്‍ ഉപയോഗിയ്ക്കുന്ന ചിലയിനം കെമിക്കലുകളാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ എല്ലാ സണ്‍സ്‌ക്രീന്‍ ലോഷനുകളിലും ഇതില്ല. ചിലതില്‍ മാത്രമേയുള്ളൂ.

ബീജക്കുറവിന് മാത്രമല്ല, ബീജങ്ങളുടെ ഗുണത്തെയും ഇവ ബാധിയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

സണ്‍സ്‌ക്രീന്‍ ഉപയോഗിയ്ക്കുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടുന്ന പക്ഷം ഈ പ്രശ്‌നം ഒഴിവാക്കാന്‍ സാധിയ്ക്കും.

Related Topics

Share this story