Times Kerala

വെറും വയറ്റില്‍ കഴിയ്ക്കരുതാത്ത ചില ഭക്ഷണങ്ങള്‍

 
വെറും വയറ്റില്‍ കഴിയ്ക്കരുതാത്ത ചില ഭക്ഷണങ്ങള്‍

* ചായയും, കാപ്പിയും – സാധാരണ എല്ലാവരും ചായയോ കാപ്പിയോ അതിരാവിലെ കുടിക്കുന്നവരാണ്. എന്നാല്‍ വെറും വയറ്റില്‍ ഇവ കഴിച്ചാല്‍ ഹൈഡ്രോളിക് ആസിഡിന്‍റെ തോത് ഉയര്‍ത്തുകയും ഛര്‍ദ്ദി ഉണ്ടാക്കുകയും ചെയ്യും എന്നാണ് പറയുന്നത്. കൂടാതെ കോളന്‍ ക്യാന്‍സറിനും കാരണമാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.

* തക്കാളി – തക്കാളിയില്‍ ധാരാളം വിറ്റാമിനുകളും ആന്റിഓക്‌സിഡന്റ്‌സും അടങ്ങിയിട്ടുണ്ട്. എന്നാല്‍ വെറുംവയറ്റില്‍ തക്കാളി കഴിച്ചാല്‍, വയറ്റില്‍ ആസിഡ് ഉണ്ടാക്കുന്നു. ഇത് വയറ്റില്‍ ബ്ലോക്ക് ഉണ്ടാക്കുകയും വയറ്റില്‍ സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നു. ഈ സമ്മര്‍ദ്ദം വയറ്റില്‍ വേദനയ്ക്ക് കാരണമാകുന്നു. ഇത് ആളുകളില്‍ അള്‍സറും, ക്യാന്‍സറും ഉണ്ടാക്കുന്നു.

* ഗ്യാസുള്ള പാനീയങ്ങള്‍ – വെറും വയറ്റില്‍ ഒരിക്കലും കഴിക്കരുതാത്ത ഒന്നാണ് ഗ്യാസുള്ള പാനീയങ്ങല്‍. ക്യാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കരള്‍ അസുഖങ്ങള്‍ എന്നിവ ഉണ്ടാകാന്‍ ഇത്തരം പാനീയങ്ങള്‍ കാരണമാക്കുന്നുവെന്ന് പഠനങ്ങളില്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. സോഡയില്‍ 8 അല്ലെങ്കില്‍ 10 സ്പൂണ്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് വെറും വയറ്റില്‍ കഴിച്ചാല്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. ഇത് പ്രമേഹം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.

* നാരങ്ങ, ഓറഞ്ച്, ചെറുമധുരനാരങ്ങ – നാരങ്ങ, ഓറഞ്ച്, ചെറുമധുരനാരങ്ങ എന്നിവയില്‍ ഉയര്‍ന്ന തോതില്‍ വിറ്റാമിന്‍ ‘സി’ , ഫൈബര്‍, ആന്റിഓക്ഡന്റ്‌സ്, പൊട്ടാസ്യം, കാത്സ്യം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവ വെറുവയറ്റില്‍ കഴിക്കാന്‍ സാധിക്കുന്നതല്ല.

* മൊരിഞ്ഞ ഭക്ഷണങ്ങള്‍ – മൊരിഞ്ഞ ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിയ്ക്കരുതെന്നാണ് പറയാറുള്ളത്.

Related Topics

Share this story