Times Kerala

എപ്പോള്‍, എങ്ങനെ വെള്ളം കുടിയ്ക്കണം

 
എപ്പോള്‍, എങ്ങനെ വെള്ളം കുടിയ്ക്കണം

വെള്ളം കുടിയ്‌ക്കേണ്ടതിന്‍റെ ആവശ്യകത നമ്മള്‍ മനസ്സിലാക്കണം. കാരണം ജീവന്‍ നിലനിര്‍ത്താന്‍ വെള്ളം കുടിയ്ക്കണം എന്ന് പറയുന്നതിന്‍റെ ആവശ്യകത കൊണ്ട് തന്നെ. എന്നാല്‍ എപ്പോള്‍, എങ്ങനെ കുടിയ്ക്കണം എന്നത് നമുക്ക് നോക്കാം.

* രാവിലെ രണ്ട് ഗ്ലാസ്സ്
വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍ തടി പോകും എന്നത് വെറുതേ പറയുന്നതല്ല. വെറും വയറ്റില്‍ തന്നെ ഇനി നമുക്ക് വെള്ളം കുടിച്ച് ശീലിയ്ക്കാം. ചുരുങ്ങിത് രണ്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിയ്ക്കണം. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കും.

* ഉച്ചഭക്ഷണത്തിന് മുന്‍പ്
ഉച്ചഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് വെള്ളം കുടിയ്ക്കണം. ഒരു കാരണവശാലും ഭക്ഷണത്തിന് തൊട്ടു മുന്‍പോ ഭക്ഷണത്തിനിടയിലോ ഭക്ഷണത്തിനു ശേഷമോ വെള്ളം കുടിയ്ക്കരുത്.

* വിശപ്പിന് വെള്ളം
വെള്ളം നമ്മുടെ വിശപ്പിനെ ഇല്ലാതാക്കുന്നു. ഇത് സ്‌നാക്‌സ് കഴിയ്കുന്നതില്‍ നിന്നും വളരെ നല്ലൊരു ശീലമാണ്.

* തലച്ചോറിന്‍റെ ഉന്‍മേഷം
തലച്ചോറിന് ഉന്‍മേഷം നല്‍കുന്നതിനും വെള്ളം വളരെ ഫലപ്രദമാണ്. തലച്ചോറിന്‍റെ പ്രവര്‍ത്തനം തന്നെ 75ശതമാനത്തിലധികം വെള്ളത്തിലാണ്. ഇത് എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളേയും ഉന്‍മേഷത്തിലാക്കാന്‍ സഹായിക്കുന്നു.

* ആദ്യപകുതിയിലെ വെള്ളം കുടി
ദിവസത്തിന്‍റെ ആദ്യ പകുതിയില്‍ വെള്ളം കുടിയ്ക്കുന്നത് അല്‍പം കൂട്ടാം. എന്നാല്‍ ഉച്ചയാവുമ്പോഴേക്ക് വെള്ളം കുടിയുടെ അളവ് അല്‍പാല്‍പമായി കുറച്ച് കൊണ്ട് വരാം. വെള്ളമാണെങ്കിലും കൂടുതലായാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വേറെ ഉണ്ടാക്കും.

Related Topics

Share this story