Times Kerala

നടി രസ്‌ന പവിത്രന്‍ വിവാഹിതയായി

 
നടി രസ്‌ന പവിത്രന്‍ വിവാഹിതയായി

നടി രസ്‌ന പവിത്രന്‍ വിവാഹിതയായി. ഡാലിന്‍ സുകുമാരന്‍ ആണ് വരന്‍. ഗുരുവായൂര്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുകളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. സിനിമാ മേഖലയിൽ നിന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.മലയാളത്തിലും തമിഴിലും ശ്രദ്ധേയായ നടിയാണ് രസ്‌ന പവിത്രന്‍.പൃഥ്വിരാജ് നായകനായി അഭിനയിച്ച്‌ ജിത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിൽ രസ്‌ന പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പിന്നീട് ജോമോന്റെ സുവിശേഷങ്ങള്‍, ആമി, എന്നീ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.

Related Topics

Share this story