Times Kerala

മഞ്ജുവാര്യറെത്തി, ഉദാഹരണം സുജാത കാണണമെന്ന് പറഞ്ഞു: പിണറായി വിജയന്‍

 

മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് തന്റെ സിനിമ കാണാന്‍ ക്ഷണിച്ച് മഞ്ജുവാര്യര്‍. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ‘ചലച്ചിത്രതാരം മഞ്ജു വാര്യര്‍ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തി. അവരുടെ പുതിയ ചിത്രമായ ‘ഉദാഹരണം സുജാത’ കാണാനായി ക്ഷണിച്ചു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകുന്നതാണ് ആ ചിത്രമെന്ന് അവര്‍ സൂചിപ്പിച്ചു’- ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Related Topics

Share this story