“ദി ബോഡി”യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Nov 22, 2019, 11:46 IST
ജീത്തു ജോസഫ് ആദ്യമായി ബോളിവുഡില്‍ സംവിധാനം ചെയ്യുന്നചിത്രമാണ് ‘ദി ബോഡി’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഇമ്രാന് ഹാഷ്മി പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ഒരു സ്പാനിഷ് ചിത്രത്തിന്റെറീമേക്കാണ്. ചിത്രത്തില്‍ ഋഷി കപൂര്‍, വേദിക എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രം ഡിസംബര്‍ 13ന് പ്രദര്‍ശനത്തിന് എത്തും.