Times Kerala

ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ മോളി കണ്ണമാലി

 
ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ മോളി കണ്ണമാലി

നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ നമ്മളെ കുടു കൂടെ ചിരിപ്പിച്ച ‘ചാള മേരി’ എന്നറിയപ്പെടുന്ന മോളി കണ്ണമാലിയുടെ അവസ്ഥ അതീവ ദയനീയമാണ്. ഹൃദയ സംബന്ധമായ അസുഖം ബാധിച്ച നടി മോളി കണ്ണമാലി ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിലാണ്.

അസുഖം കാരണം ഏറെ നാളായി മോളിക്ക് ജോലിക്ക് പോകാൻ സാധിക്കാറില്ല. മക്കള്‍ക്കും സഹായിക്കാനുള്ള ധനസ്ഥിതിയില്ലാത്തതിനാല്‍ മരുന്ന് വാങ്ങാന്‍ പോലുമുള്ള പണം ഇല്ലാത്ത അവസ്ഥയിലാണ് മോളി. അയല്‍വാസി കടം നല്‍കിയ പണം കൊണ്ടാണ് മരുന്ന് വാങ്ങുന്നതെന്ന് വിതുമ്ബിക്കൊണ്ട് മോളി കണ്ണമാലി പറയുന്നു. സുമനസുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികളുടെ പ്രിയ നടി.

Related Topics

Share this story