Times Kerala

മരണശേഷം അവയവങ്ങള്‍ ദാനംചെയ്ത ആളുടെ അവയവങ്ങൾ പുറത്തെടുത്ത ഡോക്ടർമാർ ഞെട്ടി.!!

 
മരണശേഷം അവയവങ്ങള്‍ ദാനംചെയ്ത ആളുടെ അവയവങ്ങൾ പുറത്തെടുത്ത ഡോക്ടർമാർ ഞെട്ടി.!!

ജിയാങ്‌സു: ‘പുകവലി ആരോഗ്യത്തിന് ഹാനീകരം’ ഈ വാചകം കേൾക്കാത്തവരായി അധികം ആരും ഉണ്ടാകില്ല. പുകവലിക്കാന്‍ ഉപയോഗിക്കുന്ന സിഗരറ്റ് പാക്കിറ്റത്തില്‍ തന്നെ എഴുതിയിട്ടുമുണ്ട്. എന്നാല്‍ അതൊന്നും ആരും മൈന്‍ഡ് ചെയ്യാറുപോലുമില്ല. ഇപ്പോഴിതാ ഇതിലും ഭേദം സ്‌പോഞ്ച് തന്നെ എന്ന തരത്തിൽ ചെയിന്‍ സ്‌മോക്കറുടെ ശ്വാസകോശത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

പുക വലിക്കുന്ന ഒരാളുടെ ശ്വാസകോശത്തില്‍ അടിഞ്ഞ് കൂടുന്ന പുക പുറത്തെടുത്താല്‍ എന്ന അറിയിപ്പോടെ കാണിക്കുന്ന ദൃശ്യങ്ങളൂം ആരും അത്രക്ക് സീരിയസ് ആയി കാണാറുമില്ല. എന്നാല്‍ ചെയില്‍ സ്‌മോക്കറായ ഒരാളുടെ ശ്വാസകോശം പരിശോധിച്ചാല്‍ സ്‌പോഞ്ചാണ് ഭേദം എന്ന് തോന്നുന്ന അവസ്ഥയിലെത്തുമെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളുമായി ഡോക്ടര്‍മാര്‍.

മുപ്പത് വര്‍ഷം പുകവലിക്ക് അടിമയായി അടുത്തിടെ ആശുപത്രിയില്‍ മരിച്ച ഒരു രോഗിയുടെ ശ്വാസകോശത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ചൈനയിലെ ജിയാങ്‌സുവിലെ വൂവി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഒരു പാക്കറ്റ് സിഗരറ്റ് സ്ഥിരമായി ഉപയോഗിക്കുന്ന ആളായിരുന്നു ഇയാള്‍. രണ്ട് ശ്വാസകോശവും തകരാറിലായ ഇയാള്‍ 52 ാം വയസ്സിലാണ് മരിക്കുന്നത്.

സാധരണക്കാരുടെ ശ്വാസകോശത്തിന്റെ നിറം പിങ്കാണ്. എന്നാല്‍ ഇയാളുടെ ശ്വാസകോശം പുറത്തെടുക്കുമ്പോള്‍ ചാര്‍ക്കോള്‍ നിറത്തിലായിരുന്നു.

പുകവലിക്കെതിരെ നല്ലൊരു പരസ്യം ഇതാകുമെന്ന നിരീക്ഷണത്തിലാണ് ഡോക്ടര്‍മാര്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. നിങ്ങള്‍ക്ക് ഇനിയും പുക വലിക്കാനുള്ള ധൈര്യം ഉണ്ടോ എന്ന് ചോദിച്ചാണ് ഡോക്ടര്‍മാര്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

മരണത്തിന് ശേഷം ഇയാളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം നല്‍കിയിയാണ് ഇയാള്‍ മരിക്കുന്നത്. എന്നാല്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഡോക്ടര്‍മാര്‍ ഇവയൊന്നും ഒരു തരത്തിലും ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു.

ശ്വാസകോശം ദാനം ചെയ്യാനുള്ള ഓക്‌സിജനേഷന്‍ പരിശോധനയില്‍ ഒരു കുഴപ്പവും കാണത്തതിനാലാണ് ശസ്ത്രക്രിയ ചെയ്യ്തതെന്നും ഡോക്ടര്‍ ചെന്‍ കൂട്ടിച്ചേര്‍ത്തു. സാധരണ ഗതിയില്‍ നേരിയ അണുബാധയുള്ള ശ്വാസകോശങ്ങള്‍ ദാനം ചെയ്ത് അത് ഉപയോഗിക്കുന്നത് ചൈനയില്‍ അനുവദനീയമാണ്.

എന്നാല്‍ ഇയാളുടെ ശ്വാസകോശം ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.

പള്‍മണറി എംഫിസീമയെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശ്വാസകോശത്തിലെ അണുബാധ നിമിത്തം സ്വസ്തമായി ശ്വസിക്കാന്‍ സാധിക്കാത്ത് അവസ്ഥയാണ് ഇത്.

ഒരിക്കല്‍ പോലും പുകവലിക്കാത്ത ആളുടെ ശ്വാസകോശവും ഇയാളുടെ ശ്വാസകോശവും വച്ചുള്ള ചിത്രവും ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടിരുന്നു.

രാജ്യത്തെ് ചെയ്ന്‍ സ്‌മോക്കേഴ്‌സിന്റെ ശ്വാസകോശം എല്ലാം ഇതുപോലെ തന്നെയായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
ഒരു പാക്കറ്റ് സിഗരറ്റ് സ്ഥിരമായി ഉപയോഗിക്കുന്ന ആളായിരുന്നു ഇയാള്‍. രണ്ട് ശ്വാസകോശവും തകരാറിലായ ഇയാള്‍ 52 ാം വയസ്സിലാണ് മരിക്കുന്നത്.

സാധരണക്കാരുടെ ശ്വാസകോശത്തിന്റെ നിറം പിങ്കാണ്. എന്നാല്‍ ഇയാളുടെ ശ്വാസകോശം പുറത്തെടുക്കുമ്പോള്‍ ചാര്‍ക്കോള്‍ നിറത്തിലായിരുന്നു.ഇയാളുടെ ശ്വാസകോശം ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.

എന്തായാലും പുകവലിക്കെതിരെ നല്ലൊരു പരസ്യം ഇതാകുമെന്ന നിരീക്ഷണത്തിലാണ് ഡോക്ടര്‍മാര്‍ ദൃശ്യങ്ങളും വാർത്തയും പുറത്ത് വിട്ടത്.

Related Topics

Share this story