Nature

അവൾ അറിഞ്ഞില്ല കയറി ചെല്ലുന്നത് കൊലകളത്തിലേക്കെന്ന്.! കൊല്ലം കുണ്ടറയിൽ ഭർത്താവ്‌ കൊലപ്പെടുത്തിയ കൃതിയുടെ ടിക്ക് ടോക് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

കൊല്ലം: കുണ്ടറക്ക് സമീപം ഭർത്താവിന്‍റെ ക്രൂരതയുടെ ഇരയായി ജീവൻ നഷ്ടപ്പെട്ട 25കാരി കൃതിയുടെ മരണം നൽകിയ നൊമ്പരത്തിൽ നിന്നും നാടും, വീടും ഉണർന്നിട്ടില്ല. ഇപ്പോൾ കൃതിയുടേയും രണ്ടാം ഭർത്താവ് വൈശാഖിൻറെയും ടിക്ക് ടോക്ക് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. കൃതിയുടേയും വൈശാഖിൻറെയും കല്ല്യാണ വേദയിൽ ചിത്രീകരിച്ച ടിക്ക് ടോക്ക് വിഡിയോകളാണ് സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നത്.

കതിർമണ്ഡപത്തിൽ അതീവ സന്തോഷവതിയായി കാണപ്പെടുന്ന കൃതി വിഡിയോയിൽ. വൈശാഖിന്റെ ആദ്യ വിവാഹമാണിത്. കൃതിയുടെ ആദ്യ വിവാഹം മാസങ്ങൾ മാത്രമാണ് നിലനിന്നത്. ഈ ബന്ധത്തില്‍ മൂന്നു വയസുള്ള മകളുണ്ട്.

പണംസംബന്ധിച്ച വഴക്കിനിടയിൽ കൃതിയെ ഭർത്താവ്  ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

You might also like

Leave A Reply

Your email address will not be published.