Nature

കൊച്ചുവേളി കടപ്പുറത്ത് ഇന്നലെ വിരിച്ച കരമടി വലയില്‍ കുടുങ്ങിയത് ഉടുമ്പ സ്രാവ്.!

തിരുവനന്തപുരം കൊച്ചുവേളി കടപ്പുറത്ത് ഇന്നലെ വിരിച്ച കരമടി വലയില്‍ കുടുങ്ങിയത് ഉടുമ്പ സ്രാവ്. വെള്ളുടുമ്പ് സ്രാവെന്നും അറിയപ്പെടുന്ന ഈ മത്സ്യം അപകടകാരിയല്ലയെങ്കിലും ഇതിനെ ഭക്ഷണമായി ഉപയോഗിക്കാറില്ല. സാധാരണയായി കടലിന്‍റെ അടിത്തട്ടില്‍ കാണപ്പെടുന്ന ഈ മത്സ്യം അബദ്ധത്തില്‍ വലയില്‍പ്പെട്ടുപോയാതാകാമെന്ന് മത്സ്യത്തൊഴിലാളിയായ പറഞ്ഞു.

അപകടകാരിയല്ലാത്ത സ്രാവ് ഇനത്തില്‍പ്പെടുന്ന മത്സ്യമാണ് വെള്ളുടുമ്പ്. കടലിന്‍റെ അടിത്തട്ടില്‍ ഉടുമ്പിനെ പോലെ അടിഞ്ഞ് കിടക്കുന്നത് കാരണം ഇവയ്ക്ക് ഉടുമ്പ് സ്രാവെന്നും പേരുണ്ട്.തൊലിപ്പുറത്തുള്ള വെള്ളപ്പുള്ളികള്‍ കാരണമാണ് ഇവയ്ക്ക് വെള്ളുടുമ്പ് സ്രാവെന്ന പേര് വരാന്‍ കാരണം. പുള്ളി ഉടുമ്പ് അഥവാ തിമിംഗലസ്രാവ് എന്നും ഈ മത്സ്യത്തിന് പേരുണ്ട്. ശാസ്ത്രീയ നാമം ഇവയ്ക്ക് സൂര്യപ്രകാശം ഇഷ്ടമല്ലെന്നും അതിനാലാണ് കടലിന്‍റെ അടിത്തട്ടില്‍ അടിഞ്ഞ് കിടക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു.

കൊച്ചു വേളി കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ ബ്രൂണോയുടെ കരമടി വലയിലാണ് വെള്ളുടുമ്പ് സ്രാവ് കുടുങ്ങിയത്. വല വലിച്ച് കയറ്റിയ ശേഷമാണ്, കിട്ടിയത് വെള്ളുടുമ്പാണെന്ന് തിരിച്ചറിഞ്ഞത്. ഉടനെ തന്നെ സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ വിട്ടു. വെള്ളുടുമ്പ് സ്രാവ് വന്യജീവി നിയമപ്രകാരം സംരക്ഷിത മത്സ്യമാണ്.

You might also like

Leave A Reply

Your email address will not be published.