Times Kerala

പോക്കറ്റില്‍ കിടന്ന സാംസങ് ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യം പുറത്ത്

 

ഗ്യാലക്‌സി നോട്ട്7 വില്‍പന നിര്‍ത്തി വെയ്‌ക്കേണ്ടിവന്നതിന് പിന്നാലെ പോക്കറ്റില്‍ കിടന്നു പൊട്ടിത്തെറിക്കുന്ന വിഡിയോ പുറത്ത്.ഇതോടെ സാംസങ്ന് കണ്ടകശ്ശനി തീര്‍ന്നില്ലെന്ന് വ്യക്തം.

സാംസങ് ഗ്രാന്‍ഡ് ഡ്യുവോസ് ഫോണാണ് ഒരു ഇന്‍ഡോനേഷ്യന്‍ സ്വദേശിയുടെ പോക്കറ്റില്‍ കിടന്ന് പൊട്ടിത്തെറിച്ചത്. വലിയ ശബ്ദത്തോടെ ഫോണ്‍ പൊട്ടിത്തെറിക്കുകയും നിലത്തുവീഴുകയും അടുത്തുനിന്ന ആളുടെ സഹായത്തോടെ തീ പിടിക്കപ്പെട്ട ഷര്‍ട്ട് ഊരി മാറ്റുകയും ചെയ്യുന്നത് ദൃശ്യത്തില്‍ നിന്നും വ്യക്തമാണ്.

എന്നാല്‍ യഥാര്‍ത്ഥ ബാറ്ററിയല്ല മറിച്ച് ഡ്യൂപ്ലിക്കേറ്റ് ബാറ്ററിയാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത് എന്ന് വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. സാംസങ്ങിന്റെ ഒര്‍ജിനല്‍ ബാറ്ററി മാത്രം ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശവും സാംസങ് നല്‍കുന്നുണ്ട്. ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍ ഉപയോഗിക്കുന്നത് എത്രത്തോളം അപകടം വിളിച്ചുവരുത്തുന്നുവെന്ന് ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

Related Topics

Share this story