Times Kerala

ലോക പൈതൃക വാരം: മുസിരിസ് പൈതൃകപദ്ധതിയുടെ സൈക്കിൾ റാലി 23ന്

 
ലോക പൈതൃക വാരം: മുസിരിസ് പൈതൃകപദ്ധതിയുടെ സൈക്കിൾ റാലി 23ന്

യുനെസ്‌കോയുടെ നേതൃത്വത്തിൽ നടക്കുന്ന ലോക പൈതൃക വാരത്തോടനുബന്ധിച്ച് മുസിരിസ് പദ്ധതി പ്രദേശത്ത് സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. നവംബർ 23 ന് രാവിലെ എട്ടു മണിക്ക് കോട്ടപ്പുറം മുസിരിസ് ലേക്‌ഷോറിൽ നിന്നും വിവിധ സൈക്ലിംഗ് സംഘടനകളുടെ സഹകരണത്തോടെയാണ് റാലി ആരംഭിക്കുക. അഡ്വ. വി ആർ സുനിൽകുമാർ എം എൽ എ ഫ്‌ളാഗ് ഓഫ് ചെയ്യും. നൂറിലധികം സൈക്ലിംഗ് താരങ്ങൾ പങ്കെടുക്കുന്ന യാത്ര തീരദേശ മേഖല വഴി ഫോർട്ട് കൊച്ചി, അർത്തുങ്കൽ എന്നീ പ്രദേശങ്ങളിലൂടെ ആലപ്പുഴ ബീച്ചിൽ എത്തും. ആലപ്പുഴയിൽ ധനകാര്യമന്ത്രി തോമസ് ഐസക്, അഡ്വ എം എം ആരിഫ് എം.പി എന്നിവർ താരങ്ങളെ സ്വീകരിക്കും. 24നു രാവിലെ എട്ടിന് ആലപ്പുഴയിൽ നിന്ന് തിരിക്കുന്ന റാലി വൈകീട്ട് കോട്ടപ്പുറത്ത് അവസാനിക്കും. ഈ മാസം 25 വരെയാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്.

Related Topics

Share this story