Times Kerala

പാക്കിസ്ഥാനില്‍ വെടിവയ്പ്: അഞ്ച് പേർ കൊല്ലപ്പെട്ടു; രണ്ട് പേർക്കു പരിക്ക്

 

ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്കു പരിക്കേറ്റു. ബലൂചിസ്ഥാനിലെ ക്വറ്റയിൽ ഷിയ മുസ്ലീങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ അക്രമി നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

 

Related Topics

Share this story