Times Kerala

കണ്ണൂർ ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

 
കണ്ണൂർ ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ ശാലാകൃതന്ത്ര, രസശാസ്ത്ര ആൻഡ് ഭൈഷജ്യകൽപ്പന വകുപ്പുകളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാനയോഗ്യത. ഉദ്യോഗാർത്ഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ശരിപ്പകർപ്പുകളും, ബയോഡാറ്റയും സഹിതം ശാലാക്യതന്ത്ര വിഭാഗത്തിലെ കൂടിക്കാഴ്ചയ്ക്ക് 26ന് രാവിലെ 10.30നും, രസശാസ്ത്ര ആൻഡ് ഭൈഷജ്യകൽപ്പന വിഭാഗത്തിലെ കൂടിക്കാഴ്ചയ്ക്ക് 27ന് രാവിലെ 10.30നും ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 56,395 രൂപ സമാഹൃത വേതനം ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ, സ്ഥിര നിയമനം നടക്കുന്നത് വരെയോ, ഏതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാം.

Related Topics

Share this story